അഹമ്മദാബാദ്- ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് എ.എ.പി. സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെങ്കിലും കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന കാര്യം തീര്‍ച്ചയാണെന്ന് എ.എ.പി ഗുജറാത്ത് അധ്യക്ഷന്‍ ഇസുദന്‍ ഗധ്‌വി പറഞ്ഞു.
'എ.എ.പിയും കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഭാഗമാണ്. ഈ തിരഞ്ഞെടുപ്പ് സഖ്യം ഗുജറാത്തിലും നടപ്പാക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ സീറ്റ് പങ്കിട്ടുള്ള ഫോര്‍മുലയിലാകും എ.എ.പിയും കോണ്‍ഗ്രസും മത്സരിക്കുകയെന്നത് തീര്‍ച്ചയാണ് ഇസുദന്‍ ഗധ്‌വി പറഞ്ഞു.
ഇത്തവണ ഗുജറാത്തില്‍ ബി.ജെ.പിക്ക് 26 സീറ്റും നേടാന്‍ സാധിക്കില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും ഗധ്‌വി പറഞ്ഞു. പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടാകേണ്ട മണ്ഡലങ്ങള്‍ സംബന്ധിച്ച് പഠിച്ചുതുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.