ന്യൂദല്‍ഹി- ദല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇമ്പ്രൂവ്‌മെന്റ് ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് ദല്‍ഹിയില്‍ 675 ഓളം ചേരികളിലായി 15.5 ലക്ഷം മനുഷ്യര്‍ താമസിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിരലില്‍ എണ്ണാവുന്നവരെ മാത്രമേ ദല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇമ്പ്രൂവ്‌മെന്റ് ബോര്‍ഡും ഡല്‍ഹി വികസന അതോറിറ്റിയും പുനരധിവസിപ്പിച്ചിട്ടുള്ളു. 1297 പേരെ ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇമ്പ്രൂവ്‌മെന്റ് ബോര്‍ഡും, 8379 പേരെ ഡല്‍ഹി വികസന അതോറിറ്റിയുമാണ് ആകെ പുനരധിവസിപ്പിച്ചിരിക്കുന്നത്. ഇതിനായി അഞ്ചുവര്‍ഷം കൊണ്ട് ആകെ നീക്കി വെച്ചത് 212 കോടി രൂപ മാത്രമാണ്. കുടിവെള്ളവും വൈദ്യുതിയും ലഭിക്കാത്ത എത്ര കടുംബങ്ങള്‍ ചേരികളില്‍ ഉണ്ടെന്ന ചോദ്യത്തിന്, കണക്കുകളില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്.