ന്യൂദല്‍ഹി-കേരളത്തിലെ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി യാത്രക്കാര്‍ക്കായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോ വാള്‍ ലോക്‌സഭയെ അറിയിച്ചു. അബ്ദുസ്സമദ് സമദാനി എം പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ഒരു സാധ്യത പഠനവും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.