ജയ്പൂർ- രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ആലോചിക്കുന്നതായും എന്നാൽ മുഖ്യമന്ത്രി പദവി തന്നെ വിട്ടുപോകുന്നില്ലെന്ന് അശോക് ഗെലോട്ട്. മുഖ്യമന്ത്രി പദവി ഒഴിയുമെന്ന് പ്രസ്താവിക്കാൻ അത്യാവശ്യം ധൈര്യം വേണമെന്നും ഗെലോട്ട് പറഞ്ഞു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത് മുതൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായി തർക്കത്തിലായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്റെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താൻ തന്നെയായിരിക്കുമെന്ന സൂചനയും നൽകി. അതേസമയം, പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ അടുത്ത ദിവസങ്ങളിൽ ഇത് രണ്ടാം തവണയാണ് ഗെഹ്ലോട്ട് മുഖ്യമന്ത്രി പദവി സംബന്ധിച്ച് പ്രസ്താവന നടത്തുന്നത്. കഴിഞ്ഞയാഴ്ച, മുഖ്യമന്ത്രിയായി തുടരുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു സ്ത്രീ തന്നോട് പറഞ്ഞുവെന്നായിരുന്നു ആദ്യ പ്രസ്താവന.
'ഞാൻ പോസ്റ്റ് ഉപേക്ഷിക്കണമെന്ന് എന്റെ മനസ്സിൽ വരുന്നു, പക്ഷെ ഞാൻ ഞാൻ എന്തിന് രാജിവെക്കണം എന്നത് നിഗൂഢമാണ്. അതേസമയം, ഈ പോസ്റ്റ് എന്നെ വിട്ടുപോകുന്നില്ല. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും എനിക്ക് സ്വീകാര്യമാണ്. എനിക്ക് പദവി ഒഴിയണമെന്ന് പറയാൻ ധൈര്യം ആവശ്യമാണ്, പക്ഷേ ഈ സ്ഥാനം എന്നെ പോകാൻ അനുവദിക്കുന്നില്ല. സോണിയാ ഗാന്ധി തന്നെ മൂന്ന് തവണ മുഖ്യമന്ത്രിയാക്കിയിട്ടുണ്ടെന്നും അത് ചെറിയ കാര്യമല്ലെന്നും ഗെലോട്ട് പറഞ്ഞു.