ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ എല്ലാ പരാജയങ്ങളും പ്രതിപക്ഷം നാളെ മുതല്‍ വിശകലനം ചെയ്യുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പാര്‍ലമെന്റില്‍ തിരിച്ചെത്തിയപ്പോഴാണ് തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ശക്തമായ പങ്കാളിത്തം ചര്‍ച്ചയില്‍ ഉണ്ടാകുമെന്ന് തനിക്ക് സംശയമില്ലെന്നും തരൂര്‍ പറഞ്ഞു.
'രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഞങ്ങള്‍ എല്ലാവരും ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രധാന വിഷയമായ മണിപ്പൂരില്‍നിന്ന് ആരംഭിക്കുന്ന സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ ശക്തമായ സംവാദം ഉണ്ടാകും,' ശശി തരൂര്‍ പറഞ്ഞു.
2019ലെ 'മോഡി കുടുംബപ്പേര്' അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടത് സുപ്രീം കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ എംപിയെന്ന നിലയില്‍ അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷം തിങ്കളാഴ്ചയാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് മടങ്ങിയത്.