തിരുവനന്തപുരം - ബി.ജെ.പി സംസ്ഥാന നേതൃത്വം തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും തെറ്റ് ചെയ്തൽ ഇനിയും ചൂണ്ടിക്കാട്ടുമെന്നും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ.
താൻ പറഞ്ഞതൊന്നും തനിക്ക് വേണ്ടിയല്ലെന്നും തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഗണപതിയെ കുറിച്ച് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞത് മനഃപൂർവമാണ്, അതല്ലാതെ അബദ്ധമല്ല. ഹിന്ദു മുസ്‌ലിം പ്രശ്‌നം ഉണ്ടാക്കാനായിരുന്നു ശ്രമം. അങ്ങനെ പ്രശ്‌നം ഉണ്ടാകുന്ന സ്ഥലമല്ല കേരളം. മുസ്‌ലിം വിഭാഗത്തിന്റെ കുത്തക ഏറ്റെടുക്കാനായിരുന്നു ഷംസീറിന്റെ ശ്രമം. ഒരു മുസ്‌ലിം പണ്ഡിതൻ പോലും ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. ശബരിമല പ്രക്ഷോഭ കാലത്തും മുസ്‌ലിം പണ്ഡിതർ വിശ്വാസികൾക്കൊപ്പം ആയിരുന്നു. സി.പി.എമ്മുകാർ വിശ്വാസം ഉള്ളവരല്ല. അമ്പലത്തിൽ വിശ്വാസമില്ലെങ്കിൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിടണമന്നും അവർ ഓർമിപ്പിച്ചു.