Sorry, you need to enable JavaScript to visit this website.

പരാതി ഗുരുതരം, എം.എൽ.എയ്ക്ക് പക്വതയില്ല; കൊല്ലാൻ മാത്രം ക്രൂരന്മാർ പാർട്ടിയിൽ ഇല്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം - കുട്ടനാട് എം.എൽ.എയും എൻ.സി.പി നേതാവുമായ തോമസ് കെ തോമസിന്റെ വധശ്രമ പരാതിയിൽ പ്രതികരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. തന്നെ വധിക്കാൻ ശ്രമിച്ചുവെന്ന തോമസ് കെ തോമസിന്റെ പരാതി ഗുരുതരമായ വിഷയമാണെന്നും പോലീസ് അന്വേഷിക്കട്ടേയെന്നും മന്ത്രി പറഞ്ഞു.  വധശ്രമത്തെ പാർട്ടിയിലെ പടലപ്പിണക്കവുമായി ബന്ധിപ്പിക്കാനുള്ള തോമസ് കെ തോമസിന്റെ നിലപാടിനെ മന്ത്രി എ.കെ ശശീന്ദ്രൻ വിമർശിച്ചു. എന്തിനാണ് വധശ്രമത്തെ പാർട്ടിയുമായി ബന്ധിപ്പിക്കുന്നതെന്നും പാർട്ടിയിൽ ഈ പരാതി ഇതുവരെ ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 
 എം.എൽ.എ ആകാൻ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻ.സി.പിയിൽ ഇല്ല. ഇത് മനപ്പൂർവ്വം പാർട്ടിയെ മോശമാക്കലാണ്. ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കും. തോമസ് കെ തോമസ് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയെ മുഖ്യശത്രുവായി കാണുകയാണ്. തോമസ് കെ തോമസിന് പാർട്ടി നടപടിയെ കുറിച്ച്  ധാരണയില്ലെന്നും പക്വതയില്ലെന്നും ശശീന്ദ്രൻ ആരോപിച്ചു.
 

Latest News