ലഖ്‌നൗ - തര്‍ക്ക ഭൂമിയില്‍ പശുവിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് എഴുപതുകാരനെ തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശിലെ
കുരേഭര്‍ മേഖലയിലെ സധോഭാരി ഗ്രാമത്തിലെ മഗ്ഗു റാം(70) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ബന്ധുവിന്റെ ആക്രമണത്ത്‌ലാണ് മഗ്ഗു റാം മരിച്ചത്. ഇയാളുടെ മകനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ബന്ധുവിനെതിരെ പോലീസ് കേസെടുത്തു. തര്‍ക്കഭൂമിയില്‍ പശുവിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഞായറാഴ്ച തര്‍ക്കം രൂക്ഷമായതോടെ വടികൊണ്ട് റാമിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ വിജയ്ക്ക് മര്‍ദനമേറ്റത്.