കോഴിക്കോട് - അവധി കഴിഞ്ഞ് മടങ്ങാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ സൈനികനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അവധിക്ക് നാട്ടിലെത്തിയ അഭിജിത്തിനെ അവധി കഴിഞ്ഞ് മടങ്ങാനിരിക്കേ കാണാതാകുകയായിരുന്നു. രണ്ട് ദിവസം മുമ്പ് അഭിജിത്തിന്റെ കുടുംബം ഇത് സംബന്ധിച്ച് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാളുടെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ ഭട്ട് റോഡില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കരയ്ക്കടിഞ്ഞത്.