ന്യൂദല്‍ഹി - കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്റില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ഇ ഡി തന്നെ അറസ്റ്റ് ചെയ്തതിനെതിരെ സെന്തില്‍ ബാലാജി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇ ഡിയുടെ ആവശ്യപ്രകാരം കൂടുതല്‍ അന്വേഷണത്തിനായി മന്ത്രിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. സെന്തില്‍ ബാലാജിയുടെ ഭാര്യ മേഘല സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനിലക്കില്ലെന്നും കോടതി വ്യക്തമാക്കി.