തിരുവനന്തപുരം- ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് വിരമിച്ചപ്പോൾ സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകിയ എസ്. മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. അതേസമയം, മണികുമാറിനെ പരിഗണിക്കുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിയോജിപ്പ് രേഖപ്പെടുത്തി. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നവർ അടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മീഷന്റെ നിയമനത്തിന് അംഗീകാരം നൽകേണ്ടത്. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടക്കും. ഏപ്രിൽ 24-നാണ് മണികുമാർ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ചത്. 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. കോവളത്തെ ഹോട്ടലിൽ മണികുമാറിന് യാത്രയയപ്പ് നൽകിയത വൻ വിമർശനത്തിന് കാരണമായിരുന്നു. ഇതാദ്യമായണ് ഒരു ജസ്റ്റീസിന് സർക്കാർ യാത്രയയപ്പ് നൽകിയത്.