ബംഗളൂരു- കന്നഡ നടി സ്പന്ദന അന്തരിച്ചു. അവധി ആഘോഷിക്കാൻ ബാങ്കോക്കിൽ എത്തിയ സ്പന്ദന ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ്. കുടുംബത്തിനൊപ്പമാണ് സ്പന്ദന ബാങ്കോക്കിൽ എത്തിയത്. മൃതദേഹം നാളെ ബംഗളൂരുവിൽ എത്തിക്കും. ഈ മാസം പതിനാറാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണ് മരണം. 2007-ലാണ് സ്പന്ദനയും രാഘവേന്ദ്രയും വിവാഹിതരായത്. ശൗര്യ ഏക മകളാണ്. 2017-ൽ രവിചന്ദ്രന്റെ അപൂർവ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ചിന്നാരി മുത്തു എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയിരുന്നു.