അസീർ- സൗദിയുടെ വിവിധ ഭാഗങ്ങൾ കനത്ത ചൂടിൽ ഉരുകുമ്പോഴും മഴ തിമിർത്തുപെയ്യുന്ന അസീറിലേക്ക് സന്ദർശക പ്രവാഹം. അസീറിലെ വിനോദ സഞ്ചാര മേഖലയെ മഴ ഉത്തേജിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
അസീർ മേഖലയിലെ ചില ഭാഗങ്ങളിൽ മഴ സൃഷ്ടിച്ച മനോഹരമായ കാലാവസ്ഥ കാണാനും പാർക്കുകളും പൂന്തോട്ടങ്ങളും ആസ്വദിക്കാനും ആയിരങ്ങളാണ് എത്തുന്നത്. പ്രദേശത്തെയും പുറത്തുനിന്നുമുള്ള ആളുകളാലും മേഖല ജനനിബിഢമാണ്.
അബഹ, ഖമീസ് മുശൈത്ത് നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള റോഡുകളിലും ആളുകൾ മഴയേറ്റ് മണിക്കൂറുകളോളം ചെലവിടുന്നുണ്ട്. ഈ മേഖലയിൽ മഴയുടെയും ആലിപ്പഴത്തിന്റെയും സ്ഥലങ്ങളിലേക്ക് കുടുംബങ്ങളെ കൊണ്ടുപോകുന്ന വാഹനങ്ങളാൽ തിങ്ങിനിറഞ്ഞിരുന്നു. മഴയുള്ള കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം
അൽ-സൗദ പാർക്കുകളിലും റിജാൽ അൽ-മാഅ, ഉഹുദ് റുഫൈദ ഗവർണറേറ്റുകൾക്ക് പുറമെ ബനി മാസെൻ, അൽ-ഫറാ ഗ്രാമങ്ങളിലും കനത്ത മഴ പെയ്തു.
അൽ-മജർദ, ബാരിഖ്, റിജാൽ അൽമ, മഹയിൽ എന്നിവിടങ്ങളിൽ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ച പ്രവചനത്തിലുണ്ട്. കാലാവസ്ഥ പ്രവചനം വന്നതോടെ കൂടുതൽ ആളുകൾ ഇവിടേക്ക് ഒഴുകുകയാണ്.