ലഖ്‌നൗ - ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് രാജ്യത്ത് എവിടെയും രക്ഷയില്ലാത്ത സ്ഥിതിയാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഇടയ്ക്കിടെ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ് നടക്കുന്നത് സ്ഥിരം വാര്‍ത്തയാണ്. ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശിലാണ് കല്ലേറ് കിട്ടിയത്. കല്ലേറില്‍ കോച്ചിന്റെ ജനല്‍ ചില്ല് തകര്‍ന്നു. ബരാബങ്കിയിലെ സഫേദാബാദ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഗോരഖ്പൂരില്‍ നിന്ന് ലഖ്നൗവിലേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍എഫ്പി ഇന്‍സ്‌പെക്ടര്‍ സംഭവസ്ഥലം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആക്രമണത്തില്‍ ബരാബങ്കി റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍, യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം അയോധ്യയില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി.