Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപില്‍ മദ്യം വേണോ? ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി ദ്വീപ് ഭരണകൂടം

കവരത്തി -  ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കാണമോയെന്ന കാര്യത്തില്‍ ദ്വീപ് നിവാസികളുടെ അഭിപ്രായം തേടിയിരിക്കുകയാണ് ലക്ഷദ്വീപ് അഡ്മിനിസ് ട്രേഷന്‍. എക്‌സൈസ് റഗുലേഷന്‍ കരടുബില്ലില്‍ 30 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണല്‍ ജില്ലാ കളക്ടര്‍ ഡോ. ആര്‍ ഗിരിശങ്കറാണ് ഉത്തരവിറക്കിയത്. എക്‌സൈസ് കമ്മീഷണറെ നിയമിക്കല്‍, എക്‌സൈസ് വകുപ്പ് രൂപവത്കരിക്കല്‍, മദ്യനിര്‍മാണം, സംഭരണം, വില്‍പ്പന എന്നിവയ്ക്ക് ലൈസന്‍സ് നല്‍കല്‍, നികുതിഘടന, വ്യാജമദ്യ വില്‍പ്പനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരടുബില്ലിലുള്ളത്. ലക്ഷദ്വീപില്‍ നിലവില്‍ മദ്യ നിരോധനമുണ്ട്. ജനവാസമില്ലാത്ത അഗത്തിയില്‍ നിന്ന് ഒമ്പത് മൈല്‍ അകലെയുള്ള ടൂറിസ്റ്റ് കേന്ദ്രമായ ബങ്കാരം ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്കുമാത്രമായി ഇപ്പോള്‍ നിയന്ത്രണത്തോടെ മദ്യം വിളമ്പുന്നുണ്ട്. 

 

 

 

Latest News