ഇടുക്കി - അരിക്കൊമ്പന്റെ ശല്യം ഒഴിഞ്ഞപ്പോള്‍ നാട്ടിലിറങ്ങി ആളുകളെ ഭയപ്പെടുത്തുകകയാണ് പടയപ്പ. നാട്ടുകാര്‍ പടയപ്പയെന്ന് വിളിക്കുന്ന കൊമ്പന് ഒന്നര മാസമായി മറയൂരിലെ ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ ഒരു റേഷന്‍ കടയും വീടും തകര്‍ത്തു. തലയാര്‍ സ്വദേശി രാജുവിന്റെ വീടാണ് തകര്‍ത്തത്. എത്രയും വേഗം ആനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നടപടി ഉണ്ടായില്ല. തലയാര്‍ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് രണ്ടു ദിവസമായി ആന നിലയുറപ്പിച്ചിരിക്കുന്നത്. തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങള്‍ക്കിടയിലും പലപ്പോഴാി പടയപ്പയെ കാണാമെന്ന് നാട്ടുകാര്‍ പറയുന്നു. ചില സമയത്ത് തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം വരെയെത്തുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിച്ച് പടയപ്പയെ ഭയന്ന് കഴിയുകയാണ് ഇവിടുത്തെ നാട്ടുകാര്‍.