ഇംഫാല്‍ - രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായ മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍ പെട്ട രണ്ടു യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സംഭവം രണ്ട് മാസത്തിന് ശേഷമാണ് പോലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത്. ജൂലൈ 19 നാണ് മെയ് 4ന് നടന്ന സംഭവത്തിന്റെ ദ്യശ്യങ്ങള്‍ പുറത്ത് വന്നത്. തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അടക്കമുള്ളവര്‍ക്ക് എതിരെയാണ് നടപടി. കേസുമായി ബന്ധപ്പെട്ട് മണിപ്പൂര്‍ ഡി ജി പി സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മണിപ്പൂര്‍ വിഷയത്തിലെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഡി ജി പിയും ചീഫ് സെക്രട്ടറിയും ഹാജരാകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.