Sorry, you need to enable JavaScript to visit this website.

പൊറോട്ടക്ക് സൗജന്യമായി കറി നൽകിയില്ല; ജീവനക്കാരന്റെ തല അടിച്ചുപൊട്ടിച്ചു

കോട്ടയം- പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരന് മർദനം. ഹോട്ടല്‍ സപ്ലൈയറായ ഇതരസംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം.

ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്കാണ്  മര്‍ദ്ദനമേറ്റത്. ഞായറാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് മൂന്നംഗ സംഘം ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിലെത്തിയത്. ഓർഡർ ചെയ്ത പൊറോട്ട  നല്‍കിയപ്പോള്‍ കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സംഘം സപ്ലൈയറെ ആക്രമിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു. 

ആക്രമണത്തില്‍ തൊഴിലാളിയുടെ  തലയ്ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Latest News