പാലക്കാട് - കാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി നാലരക്കോടി രൂപ കൊള്ളയടിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തൃശൂര്‍ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇത് വരെ ഏഴ് പേരെ പിടികൂടി. പതിനഞ്ച് അംഗ സംഘമാണ് പണം കൊള്ളയടിച്ചത്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നംഗ സംഘത്തെ കാര്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. മൂന്ന് കാറുകളിലും ടിപ്പര്‍ ലോറിയിലുമായി എത്തിയ 15 അംഗ സംഘമാണ് പണം കൊളളയടിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിന് കുറുകെ ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടായിരുന്നു കവര്‍ച്ച. കേസില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.