കോട്ടയം - മുതിർന്ന മാധ്യമപ്രവർത്തകൻ എ.ആർ ജോൺസൺ നിര്യാതനായി. ഞായറാഴ്ച രാത്രി 10.45 ഓടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മംഗളം, മലയാള മനോരമ വാരിക പത്രാധിപ സമിതി അംഗമായി പ്രവർത്തിച്ചു. ജോൺ സൺ എഴുതിയ ആത്മകഥയുടെ പ്രകാശനം ആശുപത്രിയിൽ നടന്നു മണിക്കൂറുകൾക്കുള്ളിലായിരുന്നു അന്ത്യം.