ബംഗളൂരു- അയൽവീട്ടിലെ കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ച് യുവതിയുടെ നഗ്‌നവീഡിയോ പകർത്തിയ കേസിൽ ഹിന്ദു ജാഗരണ വേദി പക്ഷികെരെ നേതാവ് പോലീസ് പിടിയിൽ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെമറാൽ പഞ്ചായത്തിലെ ഹൊസകഡു സ്വദേശിയുമായ സുമന്ത് പൂജാരിയാണ് (22) അറസ്റ്റിലായത്. രാത്രി 11ന് കുളിമുറിയിൽ മൊബൈൽ ഫോൺ കാമറ കണ്ട യുവതിയുടെ ബഹളം കേട്ടെത്തിയ അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സുമന്തിന്റെ കൈയിൽ നിന്നും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. സംഘ്പരിവാർ നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് ഇയാളെ ആൾജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. തുടർന്ന് സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച് വിവാദമായതിനെ തുടർന്ന് പ്രജ്വൽ എന്നയാൾ വെള്ളിയാഴ്ച നൽകിയ പരാതിയിലാണ് യുവാവിനെ വീണ്ടും അറസ്റ്റ് ചെയ്തത്. മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.