Sorry, you need to enable JavaScript to visit this website.

പ്രവാസികളെ പിഴിയുക തന്നെ; ഗൾഫിലേക്കുള്ള വിമാന ടിക്കറ്റിന് ആറിരട്ടിയോളം വർധന

തിരുവനന്തപുരം- കേ​ര​ള​ത്തി​ല്‍​നി​ന്ന് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് ആ​റി​ര​ട്ടിയോളം വർധിപ്പിച്ച് വി​മാ​ന​ കമ്പനികൾ. മും​ബൈ​യി​ല്‍​നി​ന്ന് 19000 രൂ​പ വി​ല​യു​ള്ള ടി​ക്ക​റ്റി​ന് കേ​ര​ള​ത്തി​ല്‍​നി​ന്ന് 78000 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.
സെ​പ്റ്റംബർ ഒ​ന്നാം തീ​യ​തി​യി​ലെ ടി​ക്ക​റ്റ് നി​ര​ക്കി​ലാ​ണ് വ​ന്‍ വ​ര്‍​ധ​ന​. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് റി​യാ​ദി​ലേ​ക്ക് 78,972 രൂ​പ​യാ​ണ് എ​യ​ര്‍ അ​റേ​ബ്യ ഈ​ടാ​ക്കു​ന്ന​ത്. 
എ​യ​ര്‍ ഇ​ന്ത്യ മും​ബൈ​യി​ല്‍ നി​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്ക് 24,979 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ല്‍ നി​ന്ന് ദു​ബാ​യി​ലേ​ക്ക് 47, 662 രൂ​പ​യാ​ണ്  ടി​ക്ക​റ്റ് നി​ര​ക്ക്.
സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തി​ലാ​ണ് ഗ​ള്‍​ഫി​ല്‍ സ്‌​കൂ​ള്‍ തു​റ​ക്കു​ക. ഇ​തോ​ടെ അ​വ​ധി ക​ഴി​ഞ്ഞ് നാ​ട്ടി​ല്‍ നി​ന്ന് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ലാ​യി. വി​ഷ​യ​ത്തി​ല്‍ എം​പി​മാ​ര്‍ ഇ​ട​പെ​ടാ​ത്ത​തി​ല്‍ വിവിധ രാജ്യങ്ങളിലെ പ്ര​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Latest News