പട്ന- ബിഹാറിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പ്രവർത്തകരെന്ന് സംശയിക്കുന്ന രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു.
കിഴക്കൻ ചമ്പാരൻ ജില്ലയിലെ മോത്തിഹാരിയിൽനിന്നാണ് എൻഐഎ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ചക്കിയ പ്രദേശത്തെ വീട്ടിൽ റെയ്ഡ് നടത്തിയാണ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതെന്നും ഇവരിൽനിന്ന് നാടൻ റിവോൾവർ കണ്ടെടുത്തതായും എൻഐഎ അറിയിച്ചു.
ഷാഹിദ് റാസ, മുഹമ്മദ് കൈഫ് എന്നിവരാണ് അറസ്റ്റിലായത്. എൻഐഎ സംഘം ലോക്കൽ പോലീസിനെ അറിയിച്ച ശേഷമാണ് റെയ്ഡ് നടത്തിയത്.
ഷാഹിദ് റാസക്ക് കേസരിയ റോഡിൽ വസ്ത്രശാലയുണ്ടെന്നും മുഹമ്മദ് കൈഫ് മണൽ, കല്ല് ബിസിനസുകാരനാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.