കൊച്ചി- 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അധിക ഭൂമിക്ക് മാത്രം ഫീസ് ഈടാക്കാൻ പാടുള്ളൂവെന്ന് ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സർക്കാർ നടപടിക്കെതിരെ ഇടുക്കി സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടില്ലാത്ത ഭൂമി വാങ്ങിയത് 2017ന് ശേഷമാണെങ്കിലും 25 സെന്റിന് താഴെയാണെങ്കിൽ തരംമാറ്റാൻ ഫീസ് ഇളവ് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.