Sorry, you need to enable JavaScript to visit this website.

പള്ളിയിൽ നമസ്‌കാരത്തിന് വന്ന കുട്ടിയെ പുറത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; മദ്രസാധ്യാപകൻ അറസ്റ്റിൽ

കാസർഗോഡ്​ - പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിൽ നമസ്‌കാരത്തിനെത്തിയ വിദ്യാർത്ഥിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഒരാഴ്ച മുമ്പാണ് സംഭവമെന്ന് കേസ് അന്വേഷിച്ച കാസർഗോഡ് പോലീസ് പറഞ്ഞു.
 പ്രതിക്കെതിരെ സമാനമായ മറ്റു പരാതികളും വിദ്യാർത്ഥികളിൽനിന്ന് ഉയർന്നിട്ടുണ്ട്. ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുയർത്തുന്ന ആരോപണം-പോലീസ് പറഞ്ഞു.

Latest News