കോഴിക്കോട്- കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട വനിതാ സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് പരിച്ചുവിട്ടു. അയ്യായിരം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയില്‍ പിടിയിലായ ചേവായൂര്‍ സബ് രജിസ്ട്രാര്‍ പി കെ ബീനയെയാണ് പിരിച്ചുവിട്ടത്. ബീന കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ വിജിലന്‍സ് പ്രത്യേക കോടതി 2020 ജൂണ്‍ 26 ന് ഇവരെ ഏഴ് വര്‍ഷവും കഠിന തടവിനും അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വകുപ്പുതലത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഇവരെ പിരിച്ചു വിട്ടത്.