Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപിയിൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തെ അപമാനിക്കുന്നു-അസദുദ്ദീൻ ഉവൈസി

ന്യൂദൽഹി-വാരണാസിയിലെ  ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ)  നടത്തുന്ന വിവാദ സർവേയുടെ അനന്തരഫലങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് എ.ഐ.എം.ഐ.എം നേതാവും എംപിയുമായ അസദുദ്ദീൻ ഉവൈസി. സുപ്രധാനമായ അയോധ്യ വിധിയിൽ ആരാധനാലയങ്ങൾ സംബന്ധിച്ച സുപ്രീം കോടതി നടത്തിയ നിരീക്ഷണത്തെ  അപമാനിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗ്യാൻവാപി സർവേ റിപ്പോർട്ട് എ.എസ്.ഐ  പരസ്യമാക്കിക്കഴിഞ്ഞാൽ കാര്യങ്ങൾ എങ്ങനെ നീങ്ങുമെന്ന് ആർക്കറിയാം. ഡിസംബർ 23 ഉം ഡിസംബർ ആറും ആവർത്തിക്കില്ലെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആരാധനാലയ നിയമത്തിന്റെ പവിത്രത സംബന്ധിച്ച അയോധ്യ വിധിയിലെ സുപ്രീം കോടതിയുടെ നിരീക്ഷണം അപമാനിക്കപ്പെടരുത്. ആയിരം ബാബരികളിലേക്കുള്ള വെള്ളപ്പൊക്കകവാടം തുറക്കില്ലെന്നാണ് പ്രതീക്ഷ-അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. 
ക്ഷേത്രത്തിനു മുകളിലാണോ പതിനേഴാം നൂറ്റാണ്ടിലെ പള്ളി നിർമിച്ചതെന്ന് കണ്ടെത്താനാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഗ്യാൻവാപി പള്ളിയിൽ കഴിഞ്ഞ ദിവസം ശാസ്ത്രീയ സർവേ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുന്നത്.  ഹൈന്ദവ ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം. 
ശനിയാഴ്ച രാവിലെ തന്നെ സംഘം ജോലി തുടങ്ങിയെന്നും വൈകിട്ട് അഞ്ചിന് അവസാനിക്കുമെന്നും എഎസ്‌ഐ സർവേ സംഘത്തോടൊപ്പമുണ്ടായിരുന്ന സർക്കാർ വക്കീൽ രാജേഷ് മിശ്ര പറഞ്ഞു.

Latest News