ആലപ്പുഴ - ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പട്ടണക്കാട് കിഴക്കെവെളി അനിരുദ്ധന്റെ മകൻ അഭിജിത് (21) ആണ് മരിച്ചത്. ചേർത്തല ദേശീയ പാതയിൽ ചേർത്തല പോലീസ് സ്റ്റേഷനു മുന്നിൽ വച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് നാലുകുളങ്ങര സ്വദേശി അനുദേവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.