Sorry, you need to enable JavaScript to visit this website.

പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം, പരിശീലകന് തടവും പിഴയും

ചേർത്തല-ജിംനേഷ്യത്തിൽ പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പരിശീലകനായ യുവാവിനു തടവും പിഴയും. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചില്ലത്ത് നികർത്ത് മനേഷ് (30)നെ 11 വർഷം തടവിനും രണ്ടുലക്ഷം രൂപാ പിഴ ഈടാക്കാനും വിധിച്ചത്. പൊന്നാംവെളിയിലുള്ള ജിംനേഷ്യത്തിൽ പരിശീലനത്തിനെത്തിയ 16 വയസ്സുള്ള പെൺകുട്ടിക്കു നേരെയായിരുന്നു ലൈംഗികാതിക്രമം. പട്ടണക്കാട് പോലിസ് 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ടി.ബീന ഹാജരായി.

Latest News