ഹൈദരാബാദ്- ഹൈദരാബാദിന് സമീപമുള്ള ഒരേക്കർ ഭൂമി ഓൺലൈൻ ലേലത്തിൽ വിറ്റുപോയത് ഒരു ഏക്കറിന് നൂറു കോടി രൂപ തോതിൽ. തെലങ്കാനയിലെ ഭൂമി വിലയിൽ പുതിയ റെക്കോർഡാണിത്. ഹാപ്പി ഹൈറ്റ്സ് നിയോപോളിസിനായി രാജപുഷ്പ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ കോകാപേട്ടിലെ 3.6 ഏക്കർ ഭൂമിയുടെ ഏറ്റവും ഉയർന്ന ലേലം 362 കോടിയാണ്.
നിയോപോളിസ് ലേഔട്ടിൽ 45.33 ഏക്കർ വിസ്തൃതിയുള്ള ഏഴ് ഭൂമിയുടെ ലേലത്തിലൂടെ ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റിക്ക് 3,320 കോടി രൂപ ലഭിച്ചു. ഏക്കറിന് ശരാശരി 73.23 കോടി രൂപയും ഏറ്റവും കുറഞ്ഞ തുക 67.25 കോടി രൂപയുമാണ്. 2021 ജൂലൈയിലെ നിയോപോളിസ് ലേലത്തിന്റെ ഒന്നാം ഘട്ടത്തിൽ 49 ഏക്കർ വിറ്റപ്പോൾ ഉയർന്ന ലേലം 60 കോടി കടന്നിരുന്നില്ല. അന്ന് ശരാശരി 40 കോടി രൂപയായിരുന്നു വില.
അത്യാധുനിക ഇൻഫ്രാസ്ട്രക്ചർ, ഗ്രീൻഫീൽഡ് പ്രോജക്ടുകൾ തുടങ്ങി ഒന്നിലധികം ഘടകങ്ങൾ മൂലമാണ് ഭൂമിയുടെ വില ഉയർന്നതെന്ന് തെലങ്കാനയിലെ നഗര അടിസ്ഥാന സൗകര്യ വികസന സ്‌പെഷ്യൽ ചീഫ് സെക്രട്ടറി അരവിന്ദ് കുമാർ പറഞ്ഞു.
'36, 45 മീറ്റർ റോഡുകൾ യഥാർത്ഥത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. പിന്നെ 240 കെവി സബ്സ്റ്റേഷനും ഔട്ടർ റിംഗ് റോഡ് ട്രംപെറ്റ് ജംഗ്ഷനിലേക്ക് തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റിയും ഉണ്ട്, ഇത് തന്ത്രപ്രധാനമായ സ്ഥലവുമാണ്.