കൊച്ചി- മോഷണക്കേസില്‍ രണ്ടു പേര് പിടിയില്‍. അസം ലഹാരിഘട്ട് സ്വദേശി ദില്‍വര്‍ ഹുസൈന് (20), മോഷണമുതല്‍ വാങ്ങിയ വെങ്ങോല കണ്ടന്തറ പാറക്കല്‍ നവാസ് (48) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജിന് സമീപത്തെ പണി നടക്കുന്ന വീട്ടില്‍ നിന്നും 40000 രൂപ വിലവരുന്ന വയറിങ് കേബിളുകളും പെരുമ്പാവൂര്‍ കെ. എസ്. ഇ. ബിക്ക് സമീപമുള്ള വീടിന്റെ കോമ്പൗണ്ടില്‍ നിന്നും അലുമിനിയം ഷീറ്റുകളുമാണ് മോഷ്ടിച്ചത്.
ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്ത്, എസ്. ഐമാരായ വി. എം ഡോളി, ഒ. എസ് രാധാകൃഷ്ണന്, എ. എസ്. ഐ ജോഷി തോമസ്, എസ്. സി. പി. ഒമാരായ പി. എ. അബ്ദുല്‍ മനാഫ്, കെ. പി. അമ്മിണി, ജിഞ്ചു മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.