Sorry, you need to enable JavaScript to visit this website.

തമിഴ് സീരിയൽ നടി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു 

ചെന്നൈ- തമിഴ് ടി.വി താരം പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേലക്കാരി എത്തിയപ്പോഴാണ് 32 കാരിയായ നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവുമായി ഭിന്നതകളുണ്ടായിരുന്നുവെന്ന വിവരത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. ബാഹുബലി താരം രമ്യകൃഷ്ണനോടൊപ്പം അഭിനയിച്ച വംസം ഉൾപ്പെടെ നിരവധി തമിഴ് ടി.വി സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. പ്രിയങ്കയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം ഫോറൻസിക് പരിശോധനക്കയക്കണമെന്ന് മധുരയിലുള്ള പ്രിയങ്കയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.  

Latest News