Sorry, you need to enable JavaScript to visit this website.

രാജ്യത്ത് പലയിടത്തും വിദ്വേഷത്തിന്റെ പുക ഉയരുമ്പോള്‍ കേരളം ഒരുമയോടെ നിലകൊള്ളുകയാണെന്ന് മുഖ്യമന്ത്രി

ന്യൂദല്‍ഹി - സാംസ്‌കാരിക വൈവിധ്യത്തിന് നേരെ  രാജ്യമെങ്ങും കടുത്ത ആക്രമണമാണ് നടക്കുന്നതെന്നും വൈവിധ്യത്തെ ഏകത്വമാക്കാന്‍ ശ്രമിച്ചാലുണ്ടായാലുള്ള ഫലമാണ് മണിപ്പൂരില്‍ ഉള്‍പ്പെടെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പലയിടത്തും വിദ്വേഷത്തിന്റെ പുക ഉയരുമ്പോള്‍ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുകയാണ്. വിദ്വേഷത്തിന്റെ പുക സ്വയമേ ഉണ്ടായി വരുന്നതല്ല. ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഫലമായി ഉണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു ഭരണവ്യവസ്ഥയില്‍ നിന്ന് കൈമാറി കിട്ടുന്നവയെ എങ്ങനെ ഉപയോഗിക്കണമെന്ന ചോദ്യത്തിന്റെ മറുപടി ആയിരിക്കും ട്രാവന്‍കൂര്‍ പാലസിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. മാറുന്ന കേരളത്തിന്റെ പ്രതീകമായാണ് ഇനി പാലസ് നില്‍ക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Latest News