പറ്റ്‌ന- ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന ചെയ്‌തെന്ന കുറ്റത്തില്‍ നാലു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ എന്‍. ഐ. എ കുറ്റപത്രം സമര്‍പ്പിച്ചു. ചമ്പാരന്‍ സ്വദേശികളായ മുഹമ്മദ് തന്‍വീര്‍, മുഹമ്മദ് ആബിദ്, മുഹമ്മദ് ബിലാല്‍, ഇര്‍ഷാദ് ആലം എന്നിവര്‍ക്കെതിരെയാണ് പറ്റന എന്‍. ഐ. എ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ആക്രമണ പദ്ധതികള്‍ക്ക് ആയുധങ്ങള്‍ ശേഖരിക്കുകയും പോപ്പുലര്‍ ഫ്രണ്ട് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിനകം പതിനഞ്ച് പേരാണ് അറസ്റ്റിലായത്. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു സമുദായത്തിലെ യുവാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് ഇര്‍ഷാദ് ആലമിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ആയുധ പരീശിലകന്‍ യാക്കൂബ് ഖാന് ആയുധങ്ങള്‍ കൈമാറിയെന്നതാണ് മുഹമ്മദ് തന്‍വീര്‍, മുഹമ്മദ് ആബിദ് എന്നിവര്‍ക്കെതിരെയുള്ള കുറ്റം.