ന്യൂദല്‍ഹി- ഏക സിവില്‍കോഡ് വിവാദത്തിന് തുടക്കമിട്ട 22 ാമത് ലോ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടിയതായി കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 2024 ഓഗസ്റ്റ് 31 വരെ യാണ് കാലാവധി നീട്ടിയത്.
ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവ് ടി ആര്‍ പരിവേന്ദര്‍ 22ാമത് ലോ കമ്മിഷന്റെ സ്ഥിതിയെക്കുറിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നിയമമന്ത്രി.
കമ്മീഷനിലേക്ക് നിയമിച്ച ആകെ അംഗങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള ഡിഎംകെ നേതാവിന്റെ ചോദ്യത്തിന്, സര്‍ക്കാര്‍ ഒരു ചെയര്‍പേഴ്‌സണെയും നാല് മുഴുവന്‍ സമയ അംഗങ്ങളെയും (മെമ്പര്‍സെക്രട്ടറി ഉള്‍പ്പെടെ) 22 ാമത് ലോ കമ്മീഷനിലെ രണ്ട് പാര്‍ട്ട് ടൈം അംഗങ്ങളെയും നിയമിച്ചതായി മേഘ്‌വാള്‍ മറുപടി പറഞ്ഞു.