ന്യൂദല്‍ഹി - പ്രതിപക്ഷ ഐക്യത്തിന് 'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നതിനെതിരെയുള്ള പൊതു താല്‍പര്യഹര്‍ജിയില്‍ രാഷ്ട്രീയ സഖ്യത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്. ദല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷനും 'ഇന്ത്യ' കൂട്ടായ്മയും മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ 'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിട്ടാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരമൊരു കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും അനുവാദം നേടുകയും ചെയ്യണം. ഇവയൊന്നും പൂര്‍ത്തിയാക്കാതെയാണ് 'ഇന്ത്യ' എന്ന പേര് നല്‍കിയിരിക്കുന്നതെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നു.