Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയിലേക്ക് ടൂർ പാക്കേജ്

തിരുവനന്തപുരം:  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്ക് ടൂർ പാക്കേജ്.  ദൂരെ നിന്ന് പോലും ആളുകള്‍ എത്തുന്ന പശ്ചാത്തലത്തിലാണ്  യാത്രക്കാരുടെ സൗകര്യത്തിന് തലസ്ഥാനത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് ആറ്റിങ്ങല്‍ സ്വദേശിയായ എസ് പ്രശാന്തന്‍  ടൂര്‍  പാക്കേജ്ആരംഭിച്ചിരിക്കുന്നത്.

 ശനിയാഴ്ച ആണ് യാത്ര ഒരുക്കിയിരിക്കുന്നത്. ജൂലൈ 30ന് പാലാ രാമപുരത്ത് നാലമ്പല ദര്‍ശനത്തിനായി പോയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ സംസ്‌കരിച്ച പള്ളിയില്‍ കയറണമെന്ന് ബസിലുണ്ടായിരുന്നവര്‍ ആഗ്രഹം പ്രകടിപ്പിച്ചതായും മടങ്ങുംവഴി രാത്രി ഒന്‍പതരയോടെ അവിടെ പോയെന്നും പ്രശാന്തന്‍ പറഞ്ഞു. ആ നേരത്തും ആള്‍ക്കൂട്ടമായിരുന്നു. തിരികെ ആറ്റിങ്ങലില്‍ എത്തിയശേഷമാണ് പുതിയ പാക്കേജ് ടൂറിനെ കുറിച്ച് തീരുമാനിച്ചതെന്നും പ്രശാന്തന്‍ പറയുന്നു.

Latest News