(മുക്കം) കോഴിക്കോട് - സർക്കാർ ലോട്ടറി ഉപയോഗിച്ച് ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് പിടിയിൽ. മുക്കം കുമാരനല്ലൂർ സ്വദേശി സരുൺ ആണ് മുക്കം പോലീസിന്റെ പിടിയിലായത്. മുക്കം ആലിൻചുവട്ടിലെ സൗഭാഗ്യ ലോട്ടറി കടയിൽ സർക്കാരിന്റെ ലോട്ടറിയുടെ അവസാന അക്കങ്ങൾ വെച്ചാണ് ഇയാൾ ചൂതാട്ടം നടത്തിയത്. പ്രതിയിൽനിന്നും 6050 രൂപയും മൊബൈൽ ഫോണും ഒറ്റ നമ്പർ ലോട്ടറിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.