കണ്ണൂര്‍ - വിശ്വാസം സംരക്ഷിക്കാന്‍ തെരുവില്‍ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അന്ന് അവര്‍ കൊണ്ട തല്ലിന്റെ ഭാഗമായാണ് വിശ്വാസം സംരക്ഷിക്കപ്പെട്ടതെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഇന്ന് വിശ്വാസം സംരക്ഷിക്കാന്‍ എന്ന പേരില്‍ ഇറങ്ങിയവരെ അന്ന് കണ്ടില്ലായിരുന്നുവെന്നും പറഞ്ഞ് മിത്ത് വിവാദം പുകയുന്നതിനിടെ തനിക്കതിരെ രംഗത്ത് വന്നവര്‍ക്കെതിരെ പ്രതികരണവുമായി സ്പീക്കര്‍ രംഗത്തെത്തി. കണ്ണൂരില്‍ ബാലസംഘത്തിന്റെ പരിപാടിയിലായിരുന്നു ഷംസീറിന്റെ പ്രതികരണം. ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ വെറുപ്പിന്റെ പ്രചാരകര്‍ ആകുകയാണ്. ഈ സാഹചര്യത്തില്‍ ഭരണഘടന തന്നെ എത്രകാലം നിലനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ഷംസീര്‍ പറഞ്ഞു.