തൃശൂര്‍ - മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പക്ഷമാണ് ഷാഹിനയുടെതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ പ്രസ്സ് ഫ്രീഡം അവാര്‍ഡ് നേടിയ കെ കെ ഷാഹിനയ്ക്ക് സ്വീകരണവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മാസ്റ്റര്‍ ഡാവിഞ്ചിയ്ക്കും ജിതിന്‍ രാജിനും അനുമോദനവും നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കക്ഷി രാഷ്ട്രീയത്തിനതീതമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. നുണപ്രചാരകരെ തുറന്നുകാണിക്കാന്‍ ധീരതയോടെയും ഉറച്ച നിലപാടോടുംകൂടി മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോണത്തുകുന്ന് എംഡി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ മുഖ്യാതിഥിയായി .