Sorry, you need to enable JavaScript to visit this website.

കലാപത്തിനിടെ മജിസ്‌ത്രേട്ടും മകളും ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു 

നൂഹ്, ഹരിയാന-കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഓരോന്നോരോന്നായി പുറത്തു വരികയാണ്.  സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആക്രമസംഭവങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച് തിങ്കളാഴ്ചയുണ്ടായ അക്രമസംഭവങ്ങളില്‍ നിന്നും നുഹിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും അവരുടെ മൂന്ന് വയസ്സുള്ള മകളും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. അക്രമികള്‍ തങ്ങളുടെ വാഹനത്തിന് നേരെ കല്ലെറിയുകയും വെടിവയ്ക്കുകയും ചെയ്തുവെന്ന് ചൊവ്വാഴ്ച സിറ്റി നുഹ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. നുഹ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും മകളുമാണ് തിങ്കളാഴ്ചയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. മുസ്‌ലിം സമുദായത്തിന് നേരെ ഏകപക്ഷീയവും ആസൂത്രിതവുമായ കലാപമരങ്ങേറിയപ്പോള്‍ സിക്ക് വിഭാഗം രക്ഷാ കവചമൊരുക്കിയതായും റിപ്പോര്‍ട്ടുണ്ട്. 

Latest News