Sorry, you need to enable JavaScript to visit this website.

കളക്ഷൻ ഏജന്റിനെ പീഡിപ്പിക്കാൻ ശ്രമിച്ച സി.പി.എം നേതാവിനെ പുറത്താക്കി

പയ്യന്നൂർ-സഹകരണ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാപാരി നേതാവിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാകമ്മിറ്റി അംഗവും സി.പി.എം തായിനേരി വെസ്റ്റ് ബ്രാഞ്ചംഗവുമായ കെ.വി.അനൂപ്കുമാറി നെയാണ് പുറത്താക്കിയത്. യുവതി നൽകിയ പരാതിയിൽ പാർട്ടി അന്വേഷണത്തെത്തുടർന്നാണ് നടപടി. പരാതി ഉയർന്നു വന്ന ഘട്ടത്തിൽ അന്വേഷണ വിധേയമായി ഇയാളെ സി.പി.എം പ്രാഥമികാംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. പാർട്ടി അംഗങ്ങൾക്ക് യോജിക്കാത്ത പ്രവൃത്തി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന്റെ കളക്ഷൻ ഏജന്റായ യുവതിയുടെ പരാതിയിലാണ് നടപടി. കളക്ഷൻ പിരിക്കാനായി സ്ഥാപനത്തിലെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവ ദിവസം തന്നെ യുവതി ബാങ്ക് സെക്രട്ടറിക്ക് പരാതി നൽകുകയും സെക്രട്ടറി പരാതി പാർട്ടിക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് പാർട്ടി നേതൃത്വം സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി നേതാക്കളായ കെ.കെ.കൃ ഷ്ണൻ, പി.ശ്യാമള, പോത്തേര കൃഷ്ണൻ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
 

Latest News