Sorry, you need to enable JavaScript to visit this website.

ചൈന കുട്ടികള്‍ക്ക് രാത്രികാല ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തും  

ബെയ്ജിംഗ്- കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇന്റര്‍നെറ്റിനും അടിമകളാകുന്നത് തടയാന്‍ കര്‍ശന നിയമവുമായി ചൈന. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ സ്മാര്‍ട്ട് ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനാണ് ആലോചന. പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിച്ച ശേഷം സെപ്റ്റംബര്‍ രണ്ടിന് നിയമം പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം. ഈ നിയമപ്രകാരം, പ്രായത്തിനനുസരിച്ച് കുട്ടികളുടെ ഫോണ്‍ ഉപയോഗ സമയം ക്രമീകരിക്കും. 8 വയസ് വരെയുള്ളവര്‍ക്ക് ദിവസം ഫോണ്‍ ഉപയോഗിക്കാനുള്ള പരമാവധി സമയം 40 മിനിറ്റ് മാത്രമാക്കും. 16, 17 വയസുകാര്‍ക്ക് ഇത് രണ്ട് മണിക്കൂറും, 8 നും 16നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഒരു മണിക്കൂറുമായിരിക്കും. വിദ്യാഭ്യാസ, അവശ്യ കാര്യങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് പരിഗണനയിലുണ്ട്. ചൈനയിലെ സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷനാണ് നിയമത്തിന് പിന്നില്‍.


 

Latest News