അബുദാബി - ഇറാൻ സന്ദർശനത്തിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാന് ക്ഷണം. ഇറാൻ സന്ദർശനത്തിന് യു.എ.ഇ പ്രസിഡന്റിനുള്ള ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ക്ഷണക്കത്ത് അബുദാബിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ യു.എ.ഇയിലെ ഇറാൻ അംബാസഡർ റിസാ അമീരി യു.എ.ഇ സഹമന്ത്രി ഖലീഫ ശാഹീൻ അൽമറരിന് കൈമാറി.