കളമശ്ശേരി- വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. .യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. പത്തനംതിട്ട ഏഴംകുളം രേഷ്മഹലില് റസാക്ക് (23) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ റസാക്കിനെ എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2020- 21ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുവതിയുടെ പരാതിയില്‍ കളമശ്ശേരി പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. റസാക്ക് വിദേശത്താണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്തയാളെ പോലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.