Sorry, you need to enable JavaScript to visit this website.

എ. ഐ ക്യാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികള്‍; 328 സര്‍ക്കാര്‍ വാഹനങ്ങള്‍

തിരുവനന്തപുരം- എ. ഐ ക്യാമറയില്‍ ഗതാഗത നിയമലംഘനത്തിന് കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങള്‍. 19 എം. എല്‍. എമാരും 10 എം. പിമാരുമാണ് ക്യാമറയില്‍ കുടുങ്ങിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

ഒരു എം. പി 10 തവണയും ഒരു എം. എല്‍. എ ഏഴു തവണയും ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. ഗതാഗത നിയമ ലംഘനം നടത്തിയ പട്ടികയില്‍ 328 സര്‍ക്കാര്‍ വാഹനങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ നിന്നും പിഴയീടാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ഗതാഗത വകുപ്പിന്റെ ഓഫിസുകളില്‍ അപ്പീല്‍ നല്‍കാം. അല്ലാത്ത പക്ഷം പിഴ അടയ്ക്കേണ്ടി വരും. ഒരുമാസത്തെ നിയമലംഘനത്തിന്റെ കണക്കാണ് പുറത്തു വിട്ടത്. എന്നാല്‍ ജനപ്രതിനിധികള്‍ ആരെല്ലാമെന്ന കാര്യം മന്ത്രി വെളുപ്പെടുത്തിയില്ല.

Latest News