ന്യൂദല്‍ഹി- കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍ ശംസീറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് പരാതി. സുപ്രിം കോടതി അഭിഭാഷകന്‍ കോശി ജേക്കബാണ് പരാതി നല്‍കിയത്.
ഗണപതി ഭഗവാനെതിരെ ഗുരുതര ആരോപണമാണ് സ്പീക്കര്‍ നടത്തിയത്. ഭക്തര്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യമാണിത്. ഗണപതിയുടെ തല മാറ്റി ആനയുടെ തലവെച്ചത് അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്നും ശംസീര്‍ പറഞ്ഞത് മതവികാരത്തെ വ്രണപ്പെടുത്താന്‍ കരുതിക്കൂട്ടിയാണെന്നും പരാതിയില്‍ പറയുന്നു.
ഇതിലൂടെ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ധ വളര്‍ത്താനാണ് ലക്ഷ്യം വെച്ചത്. ഭരണഘടനാ പദവി വഹിക്കുന്നയാള്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് തല്‍സ്ഥാനത്ത് നിന്ന് സ്പീക്കറെ നീക്കണം. അതിലൂടെ ഭരണഘടനയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.