ന്യൂദൽഹി- വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജികൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകി. സർവ്വേയ്ക്ക് എതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
1000 വർഷം പഴക്കമുള്ള കെട്ടിടത്തിന് താഴെയുള്ള മണ്ണ് കുഴിച്ചാൽ പള്ളി തകരാൻ സാധ്യതയുണ്ടെന്ന് മസ്ജിദ് കൈകാര്യം ചെയ്യുന്ന അഞ്ജുമാൻ ഇസ്ലാമിയ കമ്മിറ്റി വാദിച്ചിരുന്നു. ഖനനം വരെ ആവശ്യമായി വന്നേക്കുമെന്നാണ് ഹിന്ദു സംഘടന കോടതിയില്‍ അറിയിച്ചത്. 'എഎസ്ഐ റഡാർ മാപ്പിംഗ് നടത്തുമെന്നും സാഹചര്യങ്ങൾ ആവശ്യപ്പെട്ടാൽ ഖനനം നടത്തുമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിഭാഷകൻ പറഞ്ഞു.