Sorry, you need to enable JavaScript to visit this website.

തൃശൂരില്‍ നഴ്സുമാരുടെ പണിമുടക്ക് താത്ക്കാലികമായി പിന്‍വലിച്ചു

തൃശൂര്‍- തൃശൂര്‍ ജില്ലയില്‍ നഴ്സുമാരുടെ പണിമുടക്ക് താത്ക്കാലികമായി പിന്‍വലിച്ചു. ഇന്ന് മുതല്‍ 7 ദിവസം യുഎന്‍എ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. നൈല്‍ ആശുപത്രി എം.ഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഈ മാസം പത്ത് മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്കെന്നും യുഎന്‍എ അറിയിച്ചു.
ജില്ലാ കലക്ടറുമായി യുഎന്‍എ ഭാരവാഹികള്‍ ചര്‍ച്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക് നേരിട്ട് അന്വേഷിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. നൈല്‍ ആശുപത്രിയിലെ തൊഴില്‍ തര്‍ക്കത്തില്‍ ഇടപെടുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
നൈല്‍ ആശുപത്രിയില്‍ ഏഴ് വര്‍ഷമായി 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത് എന്നാണ് നഴ്സുമാര്‍ പറയുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനെ തുടര്‍ന്ന് ഏഴ് പേരെ പിരിച്ച് വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ നൈല്‍ ആശുപത്രി എംഡി, നഴ്സുമാരെ തട്ടിമാറി പോവുകയായിരുന്നുവെന്നും ഇതിനെ നിലത്ത് വീണ ഗര്‍ഭിണിയായ നഴ്സിനെ ചവിട്ടിയിട്ടാണ് എംഡി ഡോ. അലോക് പുറത്തേക്ക് പോയതെന്നും നഴ്സുമാര്‍ ആരോപിച്ചു.

Latest News