ഇടുക്കി- ജില്ലയുമായി ഏറെ ആത്മബന്ധം ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ പങ്കുവെച്ച് മകന്‍ ചാണ്ടി ഉമ്മന്‍. കഞ്ഞിക്കുഴിയിലെ ഉമ്മന്‍ ചാണ്ടി കോളനിയില്‍ എത്തിയ ചാണ്ടി ഉമ്മന് ആവേശകരമായ വരവേല്‍പ്പ് ലഭിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പ്രതിമ സ്ഥാപിക്കണമെന്ന കോളനി നിവാസികളുടെ ആവശ്യം സ്‌നേഹപൂര്‍വം നിരസിച്ച ചാണ്ടി ഉമ്മന്‍ അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനുള്ള സ്ഥാപനം ആരംഭിക്കുന്നതിനാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു.ഡിസിസി പ്രസിഡന്റ് സി. പി മാത്യു, എ. പി ഉസ്മാന്‍,ആഗസ്തി അഴകത്ത്, അഡ്വ.അനീഷ് ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. എ നുസൂര്‍, അനില്‍ ആനയ്ക്കനാട്ട്, പി. ഡി ജോസഫ്, ജോസ് ഊരക്കാട്ട്, പി. ഡി ശോശാമ്മ, കാണി കെ. കെ രാജപ്പന്‍, ഊരുമൂപ്പന്‍ സുകുമാരന്‍ കുന്നുംപുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം കണ്ട് മടങ്ങവെ റാന്നിയില്‍ വാഹനാപകടത്തില്‍ മരിച്ച കോണ്‍ഗ്രസ് നേതാവ് കെ. വൈ വര്‍ഗീസിന്റെ കുഴിമാടവും വീടും സന്ദര്‍ശിച്ച ചാണ്ടി ഉമ്മന്‍ ഭാര്യ കല്‍പ്പനയേയും മക്കള്‍ ബിനീഷിനെയും അനീഷിനെയും ആശ്വസിപ്പിച്ചു. മക്കളുടെ പഠന ചെലവുകള്‍ ഏറ്റെടുക്കുമെന്നും വീട് എന്ന വര്‍ഗീസിന്റെ സ്വപ്നം ഉടന്‍ സാക്ഷാത്ക്കരിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.